31 October Saturday

മന്ത്രി ഇ പി ജയരാജനും ഭാര്യക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020

കണ്ണൂർ >വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും  കോവിഡ്‌ സ്‌ഥിരീകരിച്ചു. കുറച്ചു ദിവസമായി  ഇരുവരും  കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു .

കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ റിസൾട്ട്‌ ഇന്നാണ്‌ ലഭിച്ചത്‌.  മികച്ച ചികിത്സക്കായി മന്ത്രിയെ കണ്ണൂർ ഗവൺമെൻറ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റും. മന്ത്രിയുടെ ഓഫീസ്‌ ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു .

സംസ്‌ഥാനത്ത്‌ രോഗം സ്‌ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്‌ ഇ പി ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ്‌ ഐസകിനും രോഗം സ്‌ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top