02 August Monday

കോവിഡ്‌ രണ്ടാംതരംഗം കുറയുന്നു; 24 മണിക്കൂറിനിടെ രോഗബാധിതരായവർ 62,480 പേർ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


ന്യൂഡല്‍ഹി>  രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കുറയുന്നതിന്റെ  സൂചനയായി പുതിയ കണക്കുകൾ. രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 1587 പേർ മരണത്തിന്‌ കീഴടങ്ങി.  88977 പേര്‍ രോഗമുക്തി നേടി. രോഗനിരക്ക് കുറയുന്നതും രോഗമുക്തി നിരക്ക് കൂടുന്നതും ആശ്വാസകരമാണ്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആണ്‌. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം മരിച്ചു.  26,89,60,399 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായി രണ്ടാംദിവസവും വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് സ്‌ഥിരീകരിക്കുന്നതിൽ  കേരളത്തിലാണ്‌ കൂടുതൽ. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം 12,469 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്ര 9830, തമിഴ്‌നാട് 9118, ആന്ധ്രാ പ്രദേശ് 6151, കര്‍ണാടക 5983 എന്നിങ്ങനെയാണ് മ‌റ്റ് സംസ്ഥാനങ്ങളിലെ കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top