കൊച്ചി
ജില്ലയിൽ ഞായറാഴ്ച 494 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 953 പേർ രോഗമുക്തി നേടി. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ 381 പേരാണ്. 100 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശം/ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്ക് രോഗം ബാധിച്ചു. പന്ത്രണ്ട് ആരോഗ്യപ്രവർത്തകർക്കും രണ്ട് അതിഥിത്തൊഴിലാളികൾക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.
തൃക്കാക്കര–-25, തൃപ്പൂണിത്തുറ–-17, ഫോർട്ട് കൊച്ചി–-16, മൂവാറ്റുപുഴ–-16, എടത്തല–-12 എന്നിവയാണ് ഉയർന്ന രോഗനിരക്കുള്ള സ്ഥലങ്ങൾ. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8922 ആണ്. 1590 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 1727 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 26859 ആണ്. ഇതിൽ 25688 പേർ വീടുകളിലും 44 പേർ കോവിഡ് കെയർ സെന്ററുകളിലും 1127 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 4394 സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..