20 October Tuesday

തളിപറമ്പിൽ കോവിഡ്‌ ബാധിച്ച്‌ ബേക്കറി ഉടമ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

തളിപ്പറമ്പ്> കോവിഡ് ബാധിച്ച് തളിപ്പറമ്പിലെ ബേക്കറി ഉടമ മരിച്ചു. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്ത്യന്‍ ബേക്കറി ഉടമ പൂവം സ്വദേശി കൂവന്‍ ഇബ്രാഹിം (52) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസംമുമ്പ് പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: കെ പി ഫൗസിയ. മക്കള്‍: ഫാസില്‍, ഫാത്തിമ, ഫവാസ്, ഫര്‍സീന്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top