03 March Wednesday
80 വയസ്സിന്‌ മുകളിലുള്ളവരിൽ അതിവ്യാപനമുണ്ടാകാതെ നിയന്ത്രിക്കാനായി

കോവിഡ്‌ മരണം : 88.92 ശതമാനംപേർ 50 ‌വയസ്സിന്‌ മുകളിലുള്ളവർ

അശ്വതി ജയശ്രീUpdated: Thursday Jan 7, 2021



സംസ്ഥാനത്ത്‌ കോവിഡ്‌ മരണങ്ങളിൽ കൂടുതൽപേർ 50 വയസ്സിനു മുകളിലുള്ളവർ. ജനുവരി നാലുവരെയുള്ള കണക്കുപ്രകാരം കോവിഡ്‌ ബാധിച്ചുമരിച്ച 3116ൽ 2771 പേരും പേരും 50 വയസ്സിനു മുകളിലുള്ളവരാണ്‌. ആകെ മരണത്തിന്റെ 88.92 ശതമാനം‌‌. ഇതിൽത്തന്നെ 61 മുതൽ 70 വയസ്സുവരെയുള്ള 966 പേരാണ്‌ മരിച്ചത്‌. ആകെ മരിച്ചവരിൽ 2948 പേർ പ്രമേഹം, രക്തസമ്മർദം, അർബുദം, ശ്വാസകോശരോഗം തുടങ്ങി വിവിധ രോഗങ്ങൾക്ക്‌ ചികിത്സ തേടിയിരുന്നവരാണ്‌‌‌. ആകെ മരണത്തിന്റെ 95 ശതമാനമാണ്‌ ഇത്‌‌.

മറ്റ്‌ രോഗങ്ങൾ ഇല്ലാത്തവർ 168 (അഞ്ചു ശതമാനം) പേർ മാത്രമാണ്‌. കേരളത്തിൽ മരണനിരക്ക്‌ 0.40 ശതമാനമാണ്‌. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക്‌ ഒരു ശതമാനത്തിൽ താഴെ പിടിച്ചുനിർത്തി മാതൃകയാകുകയാണ്‌ സംസ്ഥാനം. 80 വയസ്സിനു മുകളിലുള്ളവരിൽ കോവിഡ്‌ അതിവ്യാപനമുണ്ടാകാതെ നിയന്ത്രിക്കാനായി‌. 80 മുതൽ 100 വയസ്സിനു മുകളിലുള്ളവർ ഉൾപ്പെടെ കോവിഡ്‌ ബാധിച്ചത്‌ 10,906 പേർക്കുമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top