24 September Thursday

കോഴിക്കോട് ഓമശേരി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jul 26, 2020

മുക്കം > കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമശേരി സ്വദേശി മരിച്ചു. ഏഴാം വാർഡിലെ മേലാനിക്കുന്നത്ത് പരേതനായ ആലിയുടെ മകൻ എ കെ സി മുഹമ്മദ് (61) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.

രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ശ്വാസകോശ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മുക്കം മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ തുടർന്നാണ്‌ ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

അസ്ഥിരോഗത്തിന്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ്‌ 20നാണ് ഡിസ്ചാർജായത്. 20നും 24നും ഇടയിൽ നിരവധി പേർ വീട്ടിലെത്തിയിരുന്നു. കൂട്ടിരിപ്പുകാരനായി ആശുപത്രിയിലുണ്ടായിരുന്ന തിരുവനന്തപുരത്ത് ഡ്രൈവറായി ജോലിചെയ്യുന്ന ബന്ധുവിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുടെ സ്രവം പരിശോധനക്കയച്ചു.
മയ്യത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പിന്നീട് കബറടക്കും. ഉമ്മ: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ജമീല. മക്കൾ: ജംഷീർ, നിസാർ (ലാലു).

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top