24 September Thursday

കേരളത്തിൽ രണ്ട്‌ കോവിഡ്‌ മരണം; രണ്ടും കൊല്ലം ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

ചാത്തന്നൂർ/ കരുനാഗപ്പള്ളി > ജില്ലയിൽ കോവിഡ്‌ ബാധിച്ച്‌ രണ്ടുപേർ കൂടി മരിച്ചു. പൂതക്കുളം ജെ  വി  മന്ദിരത്തിൽ (പുല്ലയിൽ വീട്‌) രാധാകൃഷ്ണൻ നായർ (56, റിട്ട. സീനിയർ സൂപ്രണ്ട്, എംജി  കോളേജ്, തിരുവനന്തപുരം),  കുലശേഖരപുരം കടത്തൂർ മണ്ണടിശ്ശേരിൽ കൊട്ടിലിൽ വീട്ടിൽ റഹിയാനത്ത് (55) എന്നിവരാണ്‌ മരിച്ചത്. ഇതോടെ കൊല്ലം ജില്ലയിൽ കോവിഡ്‌ മരണം ആറായി. ശ്വാസതടസ്സത്തെ തുടർന്ന്‌ രാധാകൃഷ്ണൻ നായരെ ഞായറാഴ്ച പുലർച്ചെ രണ്ടോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ മരിച്ചു.  മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ. കോവിഡ്‌  ട്രൂനാറ്റ്‌ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ ഫലം വരാനുണ്ട്‌.  ഭാര്യ: ഗീതാദേവി (ടീച്ചർ, ചെമ്പകശ്ശേരി എച്ച്എസ്എസ്), മക്കൾ: രാഖി, രാധിക.

ശ്വാസംമുട്ടലിനെ തുടർന്ന്‌ കുഴഞ്ഞു വീണ റഹിയാനത്തിനെ ഉടൻ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.   മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇവരുടെ മകനും ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ സ്രവപരിശോധനയിൽ പോസിറ്റീവായി.  മരണം അറിഞ്ഞ് വീട്ടിൽ എത്തിയവരെല്ലാം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ്‌ അധികൃതർ നിർദേശം നൽകി.
കോവിഡ്‌ മരണത്തെ തുടർന്ന്‌ പൂതക്കുളം പഞ്ചായത്തിലും കുലശേഖരപുരത്തും നിയന്ത്രണം ഏർപ്പെടുത്തി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top