19 September Saturday

കണ്ണൂരിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

കണ്ണൂർ > ജില്ലയിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരിക്കൂർ പെരുവളത്തുപറമ്പ് കുളിഞ്ഞയിലെ കുന്നുമ്മൽ യശോദ (59) ആണ് തിങ്കളാഴ്‌ച‌ രാവിലെ മരിച്ചത്. കരൾ രോഗബാധിതയായി ജൂലൈ 16 മുതൽ ചികിത്സയിലായിരുന്നു. ചികിത്സിച്ച ഡോക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യശോദയുടെ സ്രവ പരിശോധന നടത്തിയത്.

ഇവർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ: രാമകൃഷ്ണൻ (മാവേലി സ്റ്റോർ, പെരുവളത്ത്പറമ്പ്), രാജീവൻ (ഡ്രൈവർ), സജീവൻ (ഹോട്ടൽ ജീവനക്കാരൻ). മരുമക്കൾ: രജനി, സുമതി. പെരുവളത്ത് പറമ്പ് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ സംസ്കരിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top