03 August Monday

വീണ്ടും കോവിഡ്‌ മരണം; പെരുമ്പാവൂർ പുല്ലുവഴി സ്വദേശിക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

കൊച്ചി > പെരുമ്പാവൂർ പുല്ലുവഴിയിൽ ഇന്നലെ മരിച്ചയാൾക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. മനയ്‌ക്കപ്പടി പൊന്നേമ്പിള്ളിൽ പി കെ ബാലകൃഷ്‌ണൻ നായർ (79, റിട്ട. കെഎസ്‌ആർടിസി) വെള്ളിയാഴ്‌ച മരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. എന്നാൽ ശനിയാഴ്ചയാണ്‌ ഇദ്ദേഹത്തിന്റെ കോവിഡ്‌ പരിശോധന ഫലം പുറത്തുവന്നത്‌. ആദ്യഫലം പോസിറ്റീവായതിനാൽ വീണ്ടും സ്രവം പരിശോധനയ്ക്കയച്ചിരിക്കുകയാണ്‌.

ഇദ്ദേഹത്തിന്റെ മകൻ ആലുവ കെഎസ്‌ഇബിയിലാണ് ജോലി.രണ്ടുദിവസം മുമ്പ്‌ മകനും കുട്ടികൾക്കും പനിയുണ്ടായിരുന്നു. ഇവരുടെ സ്രവ പരിശോധന ഫലം വന്നശേഷമാകും കൂടുതൽ വിവരങ്ങൾ പുറത്തുവരിക. ഭാര്യ: രത്‌നമ്മ (വെങ്ങോല മാളിയേക്കൽ കുടുംബാംഗം). മക്കൾ: പി ബി അജയൻ (കെഎസ്‌ഇബി, ആലുവ), ബീന സന്തോഷ്‌. മരുമക്കൾ: വിജയലക്ഷ്‌മി, സന്തോഷ്‌ (ബിസിനസ്‌).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top