08 August Saturday

ഒരു കോവിഡ്‌ മരണം കൂടി; മരിച്ചത്‌ കൊല്ലം മയ്യനാട്‌ സ്വദേശി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020


കൊല്ലം>  സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ്‌ മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച്  ഇതുവരെ 22 പേർ മരിച്ചു.
                                                                                                                                                                                                                                                                                                             
ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വാറന്റീനില്‍ ആയിരുന്നു. പനിയെ തുടർന്ന്‌ നടത്തിയ പരിശോധനയിൽ 17ന്‌  കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top