08 August Saturday

തിരൂർ സ്വദേശി കോവിഡ്‌ ബാധിച്ച്‌ ജിദ്ദയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020

തിരൂർ> കോവിഡ് ബാധിച്ച് തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. തിരൂർ . ചെമ്പ്ര ചെറിയേടത്ത് ഹുസൈൻ(61) ആണ് സൗദിയിലെ  ജിദ്ദയിൽ മരിച്ചത്‌. ജിദ്ദ സൂഖുൽ ഗുറാബിൽ അമൂദി ഇലക്ട്രിക്കൽസിൽ ജോലിചെയ്തിരുന്ന  ഹുസൈനെ  കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച്  ജൂൺ 2 ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

പാലക്കൽ ബീക്കുട്ടിയാണ് ഉമ്മ, ഭാര്യ: സുലൈഖ.മക്കൾ :നൗഫിറ ( കൽപ്പകഞ്ചേരി ) , ഇംതിയാസ് (മക്ക ) , അഷ്റഫ്, നുസ്റത്ത്(വാണിയന്നൂർ )
മരുമക്കൾ : ഖദ് രിയ (ചെറിയമുണ്ടം ), നാസർ ( കൽപകഞ്ചേരി), അഷ്ഫിറ (കോട്ട് തിരൂർ )

സഹോദരങ്ങൾ:മാളു (തലക്കടത്തൂർ ), ഖദീജ (കോഡൂർ ), ആസിയ (മീനടത്തൂർ ), സുലൈഖ (വൈലത്തൂർ ), നാസർ (അജ്മാൻ), റംല . കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top