25 September Friday

കോവിഡ്‌ ബാധിച്ച്‌ ആലുവ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

കൊച്ചി> കോവിഡ് ബാധിച്ച്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താൻ എം ഡി ദേവസി (75) മരിച്ചു

മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.

ദേവസിക്ക്‌ പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും
ജൂലൈ 25  മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയതായിരുന്നു. ഐ സി യുവിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ്‌ മരിച്ചത്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top