Deshabhimani

കോവിഡ്‌ 
ബ്രിഗേഡുകൾക്ക്‌ ഗ്രേസ്‌ മാർക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:17 AM | 0 min read


തിരുവനന്തപുരം
കോവിഡ് കാലത്ത്‌ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച കോവിഡ്‌ ബ്രിഗേഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായവർക്ക്‌ നിയമന അഭിമുഖങ്ങളിൽ ഗ്രേസ്‌മാർക്ക്‌.   കുറഞ്ഞത് ആറുമാസം ചുമതല നിർവഹിച്ചവർക്ക്‌ ആനുകൂല്യം നൽകാൻ ആരോഗ്യവകുപ്പ്‌  ഉത്തരവിറക്കി.ആരോഗ്യവകുപ്പ്‌ ജെഎച്ച്‌ഐ തസ്‌തികയിലേക്ക് എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമന അഭിമുഖ പരീക്ഷയിലാണ്‌ അഞ്ചുശതമാനം ഗ്രേസ് മാർക്ക്‌ നൽകുക.   ജില്ലാ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും  അർഹത നിശ്ചയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home