13 June Sunday

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബ്ലോക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

എറണാകുളം> കോവിഡ് ചികിത്സക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബ്ലോക്ക് ആരംഭിക്കുന്നു. ജനറല്‍ ആശുപത്രിയിലെ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കാണ് കോവിഡ് വാര്‍ഡായി മാറ്റുന്നത്.

 മൂന്ന് നിലകളിലാണ് വാര്‍ഡുകള്‍ ഉള്ളത്. 102 ഓക്‌സിജന്‍ കിടക്കകള്‍ ഇവിടെ ക്രമീകരിക്കാന്‍ സാധിക്കും. ഇതില്‍ 6 ഐ.സി.യു ബെഡുകളും ഉള്‍പ്പെടും. ഉടന്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുംവിധം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജില്ലാ കളക്ടര്‍ എസ്.സംഹാസ് നേരിട്ട് സജ്ജീകരണങ്ങള്‍ വിലയിരുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top