23 September Wednesday

കോവിഡ്‌ : സംസ്‌ഥാനത്ത്‌ ഇന്ന്‌ മൂന്നുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020


കൊച്ചി> കോവിഡ്‌ ബാധിച്ച്  ഇന്ന്‌ സംസ്‌ഥാനത്ത്‌ മൂന്ന് പേർ മരിച്ചു. കാസർകോട്, കോഴിക്കോട്, കൊല്ലം സ്വദേശികളാണ്  മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

കാസർകോട് അണങ്കൂർ സ്വദേശിനി ഖൈറുന്നീസ (48) ആണ്  മരിച്ച ഒരാൾ .  കടുത്ത ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  തിങ്കളാഴ്ച്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്‌.  ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.കാസർകോഡ്‌ ജില്ലയിൽ കോവിഡ്‌ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്‌.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കോയ ആണ് മരിച്ച രണ്ടാമത്തെയാൾ. ഹൃദ്‌രോഗിയായിരുന്നു.

കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് കൊല്ലത്ത്‌ മരിച്ചത്‌. രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഇവരുടെ  മകന്റെ  പരിശോധനാ ഫലവും പോസിറ്റീവാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top