29 October Friday

കോവിഡ്‌ ചികിത്സയിലുള്ളവർ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ ചികിത്സയിലുള്ളവർ കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊട്ടുമുമ്പുള്ള ആഴ്ചയിൽ നിന്ന്‌ എട്ട്‌ ശതമാനത്തിന്റെ കുറവുണ്ടായി.
18 മുതൽ 24 വരെ ശരാശരി ചികിത്സയിലുള്ളവർ 1,70,669 ആയിരുന്നു. അതിൽ ഓക്സിജൻ കിടക്ക രണ്ട്‌ ശതമാനം പേർക്കും ഐസിയു കിടക്ക ഒരു ശതമാനത്തിനുമേ വേണ്ടിവന്നുള്ളു. ഈ കാലയളവിൽ പുതിയ കേസിൽ 7,000ത്തിന്റെ കുറവുണ്ടായി.

മെഡിക്കൽ കോളേജുകളിൽ കോവിഡ് ചികിത്സയ്‌ക്കെത്തിയവരുടെ എണ്ണത്തിലും മുൻ ആഴ്‌ചയിൽ നിന്ന്‌ 6.7 ശതമാനത്തിന്റെ കുറവുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top