18 May Tuesday

ഒറ്റദിവസം ഒന്നരലക്ഷം രോഗികള്‍, 839മരണം

സ്വന്തം ലേഖകൻUpdated: Monday Apr 12, 2021

ന്യൂഡൽഹി
രണ്ടാം വ്യാപനത്തിൽ രാജ്യത്ത്‌ കോവിഡ്‌ രോ​ഗികളുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ശനിയാഴ്‌ച 152879 രോ​ഗികള്‍. ഒറ്റദിവസത്തെ രോ​ഗികള്‍ ഒന്നരലക്ഷം കടക്കുന്നത് രാജ്യത്ത് ആദ്യം. അമേരിക്കയില്‍ മാത്രമാണ് ഇതിന്‌മുമ്പ്‌ ദിവസം ഒന്നര ലക്ഷത്തിലേറെ രോ​ഗികള്‍ റിപ്പോർട്ട് ‌ചെയ്‌തത്.  

ശനിയാഴ്‌ച മരിച്ചത് 839 പേർ. കഴിഞ്ഞ ഒക്ടോബർ 16നുശേഷം ഇത്രയധികം മരണവും ആദ്യം. ആകെ രോ​ഗികള്‍ 1.34 കോടി, ആകെ മരണം1.69 ലക്ഷം. ശനിയാഴ്‌ച മഹാരാഷ്ട്രയില്‍–- 309 മരണം. ഛത്തിസ്‌ഗഢ് 123, യുപി 48 മരണം. ദിവസം ലക്ഷത്തിലേറെ രോ​ഗികള്‍ തുടര്‍ച്ചയായ അഞ്ചാംദിനം. ശനിയാഴ്‌ച മുൻദിവസത്തേക്കാൾ രോ​ഗികളില്‍ അഞ്ചുശതമാനം വർധന. ചികിത്സയിലുളളവരുടെ എണ്ണത്തില്‍ 32–-ാം ദിവസവും വർധന‌. 11.08 ലക്ഷം പേര്‍ ചികിത്സയില്‍. രോഗമുക്തി നിരക്ക്‌ 90.44 ശതമാനമായി താണു. 24 മണിക്കൂറില്‍ 90584 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 1.21 കോടി.

ശനിയാഴ്‌ച ആകെ രോ​ഗികളുടെ 48.57 ശതമാനവും മഹാരാഷ്ട്രയില്‍–- 55411. ഛത്തിസ്‌ഗഢ് (14098), യുപി(12748) രോ​ഗികള്‍. ഡൽഹി, തമിഴ്‌നാട്‌, ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ തുടങ്ങി 16 സംസ്ഥാനങ്ങളിൽ രോ​ഗികള്‍ വര്‍ധിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top