25 May Monday

'മറക്കില്ല ഈ സ്‌നേഹം; ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ തിരിച്ചുവന്നു'

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

റോബിനും ഭാര്യ റീനയും മകൾ റിയന്നയും

കോട്ടയം> "ഇപ്പോൾ ഞങ്ങൾക്ക്‌ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ തിരിച്ചുവന്നു. ഇന്ന്‌ മകളോടൊപ്പം അൽപനേരം കളിച്ചു. ഐസൊലേഷനിൽനിന്ന്‌ പുറത്തുവന്നതിന്റെ സന്തോഷത്തിലാണ്‌ അവൾ ഇപ്പോഴും'. –- കോവിഡ്‌ 19 രോഗവിമുക്തനായി വീട്ടിൽ തിരിച്ചെത്തിയ ചെങ്ങളം സ്വദേശി റോബിൻ പറഞ്ഞു. റോബിനും ഭാര്യ റീനയും മകൾ റിയന്നയും ശനിയാഴ്‌ചയാണ്‌ ആശുപത്രി വിട്ടത്‌.

 "കോട്ടയം മെഡിക്കൽ കോളേജിൽനിന്ന്‌ ഞങ്ങൾക്ക്‌ ലഭിച്ച പരിചരണം മറക്കാൻ കഴിയില്ല. അസുഖം ഭേദമായെങ്കിലും ഞങ്ങൾ പുറത്തിറങ്ങുന്നില്ല. ക്വാറന്റയിൻ തുടരുകയാണ്‌. അടുത്തുള്ള ബന്ധുക്കളോടും ഇപ്പോൾ ഇവിടേക്ക്‌ വരേണ്ടെന്ന്‌ പറഞ്ഞിട്ടുണ്ട്‌’–-റോബിൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top