13 July Monday

വിദേശത്തുനിന്ന്‌ എത്തുന്നവർക്ക്‌ 14 ദിവസം വീട്ടിൽ ക്വാറന്റൈൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

തിരുവനന്തപുരം > വിദേശത്തുനിന്ന്‌ മടങ്ങിയെത്തുന്നവർക്ക്‌  14 ദിവസം വീട്ടിൽ  കർശന ക്വാറന്റൈൻ. രോഗലക്ഷണമില്ലാത്തവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ദിശയിൽ റിപ്പോർട്ടു ചെയ്യണമെന്നുമാണ്‌ ആരോഗ്യവകുപ്പിന്റെ പുതുക്കിയ മാർഗനിർദേശം. നിരീക്ഷണസൗകര്യം വീട്ടിലുണ്ടെന്ന്‌ തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. വീട്ടിൽ പത്തിന്‌ താഴെയും 65 വയസ്സിനു മുകളിലുമുള്ളവർ പാടില്ല. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് പണംകൊടുത്ത്‌ ക്വാറന്റൈൻ തെരഞ്ഞെടുക്കാം. പണമില്ലാത്തവർക്ക് സർക്കാർ സൗകര്യം അനുവദിക്കും. കേന്ദ്രങ്ങൾ സജ്ജമാക്കാൻ ദുരന്തനിവാരണ നിയമപ്രകാരം നടപടി തുടങ്ങി. വിദേശത്തുനിന്ന്‌ എത്തുന്നവർ ആദ്യ ആഴ്ച സർക്കാർ കേന്ദ്രത്തിലും തുടർന്നുള്ള ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു ഇതുവരെയുള്ള മാർഗനിർദേശം

കെട്ടിടങ്ങൾ ഏറ്റെടുത്തു തുടങ്ങി

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവരെ  പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചു.  ഒഴിഞ്ഞുകിടക്കുന്ന വീടുകൾ അടക്കമുള്ള കെട്ടിടങ്ങളാണ്‌  നിരീക്ഷണകേന്ദ്രങ്ങളാക്കുന്നത്‌. തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയ ഈ  കെട്ടിടങ്ങൾ  ദുരന്തപ്രതികരണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്‌ ജില്ലാ ഭരണ സംവിധാനങ്ങളും തദ്ദേശസ്ഥാപനങ്ങളുമാണ്‌ ഏറ്റെടുക്കുക.
 


പ്രധാന വാർത്തകൾ
 Top