15 May Saturday

കോവിഡ് രോഗികൾക്ക്‌ വിക്‌ടേഴ്‌സ്‌ ചാനൽ വഴി ഫോൺ ഇൻ കൺസൾട്ടേഷൻ; ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

തിരുവനന്തപുരം > വിക്‌ടേഴ്‌സ്‌ ചാനൽ വഴി കോവിഡ്  രോഗികൾക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ചാനലുകൾ ഡോക്‌ടർമാരുമായി  ഓൺലൈൻ കൺസൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണം എന്ന്  അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തെരഞെടുപ്പ്  ഡ്യൂടി ചെയ്‌ത റിട്ടേണിങ്  ഓഫീസർമാരെ നിയോഗിക്കും. ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കണം. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെത്തന്നെ ബന്ധപ്പടാനാകണം. ഈ കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം. കെ ടി ഡി സി  ഉൾപ്പെടെയുള ഹോട്ടലുകൾ, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം ബെഡ്ഡുകൾ  വർധിപ്പിക്കാൻ ഉപയോഗിക്കാം.
 
അവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ഹോർട്ടി,  കൺസ്യൂമർ ഫെഡ് എന്നിവർ ശ്രദ്ധിക്കണം. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സിൻ നൽകും. മൃഗചികിത്സകർക്കു വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top