25 May Monday

തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കൊടുക്കാൻ സംവിധാനം ഒരുക്കും; തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണം - മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

തിരുവനന്തപുരം > തെരുവുകൾ വിജനമായതോടെ സംസ്ഥാനത്ത്‌ തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജീവിക്കാനുള്ള ഭക്ഷണം ലഭിക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവർ അക്രമാസക്തരാകാനും ഇടയുണ്ട്‌. അങ്ങനെയുള്ള ജന്തുക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല കാവുകളിലും കുരങ്ങൻമാർ ഭക്തർ നൽകുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. അവരുടെ ഭക്ഷണലഭ്യത ക്ഷേത്ര ഭാരവാഹികൾ ഉറപ്പു വരുത്തണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top