28 May Thursday

കാസർകോട് കോവിഡ് ആശുപത്രി: 273 തസ്തിക സൃഷ്ടിക്കും; പരിശോധനാ കിറ്റുകൾക്ക് ക്ഷാമമില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

തിരുവനന്തപുരം> കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 300 കിടക്കകളോടുകൂടിയ ആശുപത്രി സൗകര്യങ്ങൾക്ക് 273 തസ്തിക സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്തി
. 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം ഒപി -ഐപി സേവനങ്ങൾ ലഭ്യമാക്കും.

 അനുവദിച്ച 50 ശതമാനം തസ്തികയിൽ ഉടനെ തന്നെ നിയമനം നടത്തും. ബാക്കി തസ്തികകൾ ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ഒരു വർഷത്തിനകം നിയമനം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ  ഗ്രേഡ് 2 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവുകൾ അയച്ചു. ഇവർക്ക് അടിയന്തിര നിയമനം നൽകും. പരിശോധനാ കിറ്റുകൾക്ക് ക്ഷാമമില്ല. 20,000 കിറ്റ് ഐസിഎംആർ വഴി നാളെ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top