02 June Tuesday

കോവിഡ് 19: പത്തനംതിട്ടയില്‍ ഇന്ന് ലഭിച്ച ആറ് ഫലങ്ങളും നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

തിരുവനന്തപുരം>  ഇന്ന് ലഭിച്ച ആറുറിപ്പോര്‍ട്ടുകള്‍ കൂടി നെഗറ്റീവായതോടെ പത്തനംതിട്ടയില്‍ ആശങ്ക ഒഴിയുന്നു. രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടായത് പത്തനംതിട്ടയിലാണ്.

നിലവില്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയവര്‍ ഉള്‍പ്പടെ രണ്ടായിരത്തോളം ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണമുണ്ട്. അതിനാല്‍ ജാഗ്രത പാലിച്ചു തന്നെയാണ് ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നത്.

നിയന്ത്രണങ്ങളും മുന്‍കരുതലുകളും ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

 രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് പോയാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
മാര്‍ച്ച് 31 വരെ പത്തിലധികം ആളുകള്‍ കൂടുന്ന മതചടങ്ങുകള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top