02 July Thursday

'നമ്മളൊന്ന് എന്നുമൊന്ന്': കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

തിരുവനന്തപുരം> കോവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റ ഒരുമയെ അടയാളപ്പെടുത്തുന്ന  സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി.നമ്മളൊന്ന്  എന്നുമൊന്ന്' എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്.  യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

'കോവിഡ്-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ അടുത്തഘട്ടത്തിലേക്ക് നമ്മള്‍ ആത്മാവിശ്വസപൂര്‍വ്വം കടക്കുകയാണ്. ഇതുവരെയുള്ള നമ്മുടെ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു നിന്നു എന്നതാണ് നമ്മുടെ മുന്നേറ്റത്തിന്റെ കാതല്‍. ഈ ഒരുമയോടെ നമ്മള്‍ ഇനിയുള്ള ഘട്ടത്തിലും നില്‍ക്കണം.അങ്ങനെ ഏത് വെല്ലുവിളികളെയും നേരിടാന്‍ കേരളത്തിന് കഴിയും'; തന്റെ ഫേസ്ബുക്ക് പേജില്‍ പാട്ട് പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കവി പ്രഭാവര്‍മയാണ് ഗാനരചന, സംഗീതം എം ജയചന്ദ്രന്‍
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top