22 June Tuesday

എറണാകുളത്ത് 74 പഞ്ചായത്തുകള്‍ പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

കൊച്ചി> കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ജില്ലയിലെ 74 പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 25 ശതമാനത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളാണ് അടച്ചത്. 82 പഞ്ചായത്തുകളാണ് ആകെയുള്ളത്.

ചെങ്ങമനാട്, കടുങ്ങല്ലൂര്‍, ചൂര്‍ണിക്കര, കുമ്പളങ്ങി, ചെല്ലാനം, മുളവുകാട്, കടമക്കുടി, രായമംഗലം, വാരപ്പെട്ടി, വരാപ്പുഴ, തുറവൂര്‍, ചേന്ദമംഗലം, നെല്ലിക്കുഴി, പള്ളിപ്പുറം, ചിറ്റാറ്റുകര, ചേരാനല്ലൂര്‍, കീഴ്മാട്, പാലക്കുഴ, വടക്കേക്കര, എളങ്കുന്നപ്പുഴ, കോട്ടുവള്ളി, വാഴക്കുളം, കരുമാല്ലൂര്‍, ഉദയംപേരൂര്‍, ഏഴിക്കര, പാറക്കടവ്, അശമന്നൂര്‍, വെങ്ങോല, ആമ്പല്ലൂര്‍, കൂവപ്പടി, ശ്രീമൂലനഗരം, തിരുമാറാടി, കുഴുപ്പിള്ളി, കുന്നത്തുനാട്, ഞാറയ്ക്കല്‍, തിരുവാണിയൂര്‍, ആലങ്ങാട്, എടത്തല, മുടക്കുഴ, പായിപ്ര, കാലടി, പിണ്ടിമന, എടവനക്കാട്, കാഞ്ഞൂര്‍, നായരമ്പലം, പൂതൃക്ക, കീരംപാറ, കോട്ടപ്പടി, മലയാറ്റൂര്‍--നീലീശ്വരം, ഒക്കല്‍, മഴുവന്നൂര്‍, വേങ്ങൂര്‍, കറുകുറ്റി, കുമ്പളം, കുന്നുകര, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, മൂക്കന്നൂര്‍, നെടുമ്പാശേരി, മുളന്തുരുത്തി, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, ഐക്കരനാട്, ആവോലി, പോത്താനിക്കാട്, രാമമംഗലം, വാളകം, അയ്യമ്പുഴ, കലൂര്‍ക്കാട്, മാറാടി, പാമ്പാക്കുട, ആയവന, പൈങ്ങോട്ടൂര്‍, കവളങ്ങാട് പഞ്ചായത്തുകളും കൊച്ചി കോര്‍പറേഷനിലെ 6, 3, 56 ഡിവിഷനുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.

 മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്---പുത്തന്‍കുരിശ്, ആരക്കുഴ, കിഴക്കമ്പലം പഞ്ചായത്തുകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ പുറത്തുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കും.നിര്‍മാണമേഖലയില്‍ തൊഴിലാളികള്‍ക്ക് അതത് കോമ്പൗണ്ടില്‍ത്തന്നെ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. 26.54 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൂര്‍ണിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിക്കും. ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും സൈറണും ഏര്‍പ്പെടുത്തും.

 കപ്പല്‍ശാല, ടെല്‍ക് തുടങ്ങിയ വ്യവസായസ്ഥാപനങ്ങളില്‍നിന്ന് സിലിന്‍ഡറുകള്‍ ഏറ്റെടുക്കും.കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കും. സര്‍ക്കാര്‍ മേഖലയിലെ പരിശോധന വര്‍ധിപ്പിക്കും. ടെസ്റ്റിങ് കിറ്റുകളുടെ കുറവ് പരിഹരിക്കും. പരിശോധനയ്ക്കായി കൂടുതല്‍ മൊബൈല്‍ ടീമുകളെ വിന്യസിക്കും. രോഗലക്ഷണങ്ങളുമായി ആശുപത്രി ഒപികളിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ നല്‍കും. കോവിഡ് നിരീക്ഷണത്തിനായി ഓരോ പഞ്ചായത്തിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. കോവിഡ് അവലോകനയോഗത്തില്‍ കലക്ടര്‍ എസ് സുഹാസ് അധ്യക്ഷനായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top