16 July Thursday

ഇന്ന് 94 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി ഏഴ് പേര്‍ക്ക് രോഗം

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തതായി  വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
 ഇന്ന് പോസിറ്റീവായതില്‍ 37  പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. വിദേശത്തു നിന്നും വന്നവരില്‍ 47 പേര്‍ക്കാണ് രോഗബാധയുണ്ടായത്‌. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. 39 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. മഹാരാഷ്ട്രയില്‍ നിന്നും വന്ന 23 പേര്‍ക്കും രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്.

പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂര്‍ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി. പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്, പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്.

ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍ മരിച്ചു.മൂന്ന് പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു.

 സാമ്പിളുകള്‍ പരിശോധിച്ചു. 1588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേര്‍ ചികിത്സയിലാണ്. 170065 പേര്‍ നിരീക്ഷണത്തില്‍. 168578 പേര്‍ വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ആള്‍ക്കൂട്ടം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതില്‍പെടും. രോഗവ്യാപനം തടയണം. ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പുറത്തുകടക്കുന്നു. ഈ നിലയില്‍ അധികം തുരനാവില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ല.ആള്‍ക്കൂട്ടം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതില്‍പെടും. രോഗവ്യാപനം തടയണം. ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പുറത്തുകടക്കുന്നു. ഈ നിലയില്‍ അധികം തുരനാവില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ല.

ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആള്‍ക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.മാര്‍ഗനിര്‍ദ്ദേശം വരുന്ന മുറ്ക്ക് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചര്‍ച്ച നടത്തി. ആരാധനാലയങ്ങളില്‍ സാധാരണ നില പുനസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ നിലപാടിനോട് എല്ലാവരും യോജിച്ചു.

ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചര്‍ച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു. മുതിര്‍ന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തില്‍ എത്തും. ഇവര്‍ വരുന്നത് അപകടമാണ്. ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടാം. പിടിപെട്ടാലിവരെ സുഖപ്പെടുത്താനും പ്രയാസമാണ്. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കള്‍ യോജിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു










 


പ്രധാന വാർത്തകൾ
 Top