26 May Tuesday

VIDEO - കൈവിടില്ല കാസര്‍കോടിനെ, വിദഗ്‌ധ സംഘം പുറപ്പെട്ടു; നാല്‌ ദിവസംകൊണ്ട്‌ കോവിഡ്‌ ആശുപത്രി റെഡി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

തിരുവനന്തപുരം > കാസര്‍ഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് സെന്റർ ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടങ്ങുന്ന 25 അംഗ വിദഗ്‌ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു. ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലാണ്‌ നൂതന കോവിഡ് ചികിത്സാ കേന്ദ്രം ഒരുങ്ങുന്നത്‌. മന്ത്രി കെ കെ ശൈലജ സംഘത്തെ യാത്രയാക്കി.

4 നില കെട്ടിടത്തിൽ ഒന്നാമത്തെ നിലയിലെ വാർഡുകളിൽ കട്ടിലുകളും തീവ്ര പരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന ജോലിയാണ് നടക്കുന്നത്. രണ്ടാമത്തെ നിലയിൽ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമിക്കാനുമുള്ള ഇടമാണ് തയാറാക്കുന്നത്.

ആശുപത്രി ഉപകരണങ്ങൾ, കിടക്കകൾ, ഫർണിച്ചർ, മരുന്നുകൾ എന്നിവയ്ക്കായി 7 കോടി രൂപ സർക്കാർ അറിയിച്ചിരുന്നു. 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും ഇപ്പോൾ എത്തിച്ചിട്ടുണ്ട്. 4 നിലകളുള്ള കെട്ടിടത്തിൽ 3 നിലകളിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ഇവിടെ ഒപി തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നതിനാൽ വിവിധ വിഭാഗങ്ങൾക്ക് മുറികൾ സജ്ജീകരിച്ചിരുന്നു. കോവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നതിനു ജില്ലയിലെ ആശുപത്രികളിൽ 870 കിടക്കകൾ സജ്ജീകരിക്കുന്നതിൽ 300 കിടക്കകൾ ഇവിടെയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, ബദിയടുക്ക, പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് സർക്കാർ തലത്തിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി സജ്ജീകരിച്ച ആശുപത്രികൾ.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top