27 September Monday

കേരളത്തിന്‌ അഭിനന്ദനം; കോവിഡ്‌ ബാധിതർ ദേശീയ ശരാശരിയിലും താഴെ

പ്രത്യേക ലേഖകൻUpdated: Sunday Jul 25, 2021

ആലപ്പുഴ > കോവിഡ്‌ ബാധിച്ചവർ  കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ 34 ശതമാനം കുറവാണെന്ന്‌ ഐസിഎംആറിന്റെ സിറോപ്രവലൻസ്‌ പഠനം. കേരളത്തിൽ രോഗം വന്നവർ 42. 7 ശതമാനം മാത്രമാണ്‌. ദേശീയ ശരാശരി 67. 6 ശതമാനം.

കേരളത്തിന്റെ പ്രതിരോധനടപടി ഫലം കണ്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഐസിഎംആറിന്റെ കണ്ടെത്തൽ.  സമ്പർക്ക വിലക്ക്‌ നടപ്പാക്കിയ രീതി, സമ്പർക്കമുണ്ടായവരെ കണ്ടെത്തൽ, ടെസ്‌റ്റുകളിലുടെ രോഗികളെ കണ്ടെത്തി  ഏകാന്തപരിചരണത്തിലാക്കൽ, ക്ലസ്‌റ്ററുകൾ തുടക്കത്തിലേ  കണ്ടെത്തിയുള്ള പ്രതിരോധനടപടി,  ‘ബ്രെയ്‌ക്ക്‌ ദ ചെയിൻ ’ പദ്ധതി തുടങ്ങിയവ റിപ്പോർട്ടിൽ പ്രകീർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top