28 May Thursday

വൈപ്പിനിൽ നിരീക്ഷണത്തിലുള്ളവർക്കുള്ള ഭക്ഷ്യകിറ്റ് യൂത്ത് കോൺഗ്രസുകാർക്ക് മറിച്ചുനൽകി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

വൈപ്പിൻ > കോവിഡ്–-19 നിരീക്ഷണത്തിലുള്ളവർക്ക് സർക്കാർ നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ എളങ്കുന്നപ്പുഴ പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷ ആർ സി റോസിലിൻ യൂത്ത് കോൺഗ്രസുകാർക്ക് കൈമാറിയത് തർക്കത്തിനിടയാക്കി. പഞ്ചായത്ത് ഓഫീസിൽനിന്ന്‌ സ്വീകരിച്ച ഭക്ഷ്യവസ്തുക്കൾ റോസിലിൽ തന്റെ മുറിയിൽ എത്തിച്ച് അവിടെനിന്നുമാണ്  കൈമാറിയത്.

ഇങ്ങനെ സ്വീകരിച്ച കിറ്റുകളിൽ ചിലത് 18–-ാം വാർഡിൽ ഏതാനും വീടുകളിലും എത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ ആഹ്വാനപ്രകാരമുള്ള യൂത്ത് കെയർ പദ്ധതിയിൽനിന്നുള്ള ഭക്ഷ്യവസ്തുക്കളാണെന്നു പറഞ്ഞാണ് ഇത് വീടുകളിൽ വിതരണം ചെയ്തത്. സർക്കാർ നൽകുന്ന കിറ്റുകൾ വാർഡ് മെമ്പർ സ്വീകരിച്ച് ആശ വർക്കർമാർവഴി വിതരണം ചെയ്യണമെന്ന നിർദേശം ലംഘിച്ചാണിത്‌.  ഇതിനെതിരെ കെ എസ് രാധാകൃഷ്ണൻ കലക്ടർക്ക് പരാതി നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top