07 June Sunday

തിരുവനന്തപുരത്ത്‌ കൊറോണ ബാധിച്ച്‌ ഒരാൾ മരിച്ചെന്ന്‌ വ്യാജവാർത്ത; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

തിരുവനന്തപുരം > തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കരമന കാലടി, ഇളംതെങ്ങ് രജനി നിവാസില്‍ രഞ്ജിത്ത്(38)നെയാണ് ഫോര്‍ട്ട് പോലിസ് അറസ്റ്റ് ചെയ്തത്. അമല്‍ ജ്യോതി രഞ്ജിത്ത് എന്ന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് തിരുവനന്തപുരം ജില്ലയില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. വിവരം അറിഞ്ഞ ഫോര്‍ട്ട് പോലീസ് ഞായറാഴ്ച രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണിയാള്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top