03 June Wednesday

ഷില്ലോങ്‌ "ഇഫ്ലു" ക്യാമ്പസിലെ മലയാളി വിദ്യാർഥികളെ വിമാനത്തിൽ നാട്ടിലെത്തിക്കും; ടിക്കറ്റുകൾ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

ന്യൂഡൽഹി > മേഘാലയിലെ ഷില്ലോങ്ങിലുള്ള 'ഇംഗ്ലീഷ് ആന്‍റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി'യിലെ മലയാളികളായ 31 വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്ന്‌ ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധി എ സമ്പത്ത്‌. സ്പൈസ് ജെറ്റ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഈ കുട്ടികളെ വിമാന യാത്രാക്കൂലിയില്‍ പരമാവധി ഇളവുകള്‍ നല്‍കിക്കൊണ്ട് ഗുവാഹട്ടിയില്‍ നിന്നും കൊച്ചിയിലെത്തിക്കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. 31 ടിക്കറ്റുകളും ഇഷ്യൂ ചെയ്‌തു കഴിഞ്ഞു.

നാളെ വൈകുന്നേരം 4.35 pm ന് ഗുവാഹട്ടിയില്‍ നിന്നും പുറപ്പെട്ട് 9.15 pm ന് കൊച്ചിയിലെത്തുന്ന സ്പൈസ്ജെറ്റ് (SG605) വിമാനത്തിലാണ് ഇവര്‍ എത്തിച്ചേരുക ‐ സമ്പത്ത്‌ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top