26 May Tuesday

നമ്മള്‍ രോഗം പടര്‍ത്തുന്നവരാകില്ല: ഇന്ദ്രന്‍സ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 നമ്മള്‍ മലയാളികളല്ലെ, എല്ലാത്തിലും മുന്‍പന്തിയിലുള്ളവര്‍. എല്ലാകാര്യങ്ങളും മാതൃകയാകുന്നവര്‍. ഈ മഹാമാരിക്ക് മുന്നില്‍ ആ മാതൃക നാം കാട്ടണം. അകലം പാലിക്കണം. നമ്മള്‍കാരണം ഒരാള്‍ക്കും പകരില്ലെന്ന് തീരുമാനിക്കണം. ആറ് സിനിമകളുടെ ജോലിയിലായിരുന്നു ഞാന്‍. അതിനിടയിലാണ് കൊറോണ വ്യാപിക്കുന്നത്.  ചിത്രീകരണം നിര്‍ത്തിയതോടെ അമ്മയോടൊപ്പം മുണ്ടക്കയത്തെ ബന്ധുവീട്ടിലാണ് താമസം. പുറത്തിറങ്ങാറില്ല. സിനിമയെ കുറിച്ചുള്ള സംസാരമെല്ലാം ഫോണില്‍ക്കൂടി. രാവിലെ എഴുന്നേറ്റാല്‍ പത്രം വായിക്കും. കുറച്ച് സമയം ടിവി. പുസ്തകംവായന. അങ്ങനെയൊക്കെയാണ് സമയം കളയുന്നത്; ഇന്ദ്രന്‍സ്  പറഞ്ഞു

സംസാരം ഫോണിൽ മതി

തിരുവനന്തപുരത്തെ വീട്ടിൽ ഒറ്റയ്‌ക്കാണ്‌ താമസം. വായന മാത്രമാണുള്ളത്‌. നിരവധി പുസ്‌തകങ്ങൾ ഇതിനോടകം വായിച്ചു. ഇനിയും വായിക്കാനുണ്ട്‌. സംസാരമെല്ലാം ഫോണിൽ മാത്രം. സർക്കാർ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. ആരും പുറത്തിറങ്ങരുത്‌. നമുക്ക്‌ വേണ്ടിയാണ്‌ ഇതെല്ലാം എന്ന്‌ മനസ്സിലുണ്ടാകണം. വീട്ടിലിരുന്ന്‌ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക: അടൂർ ഗോപാലകൃഷ്‌ണൻ

കോവിഡ്‌ നമ്മളെ  തുല്യരാക്കി: മഡോണ


ലോസ്‌ ആഞ്ചലസ്‌>  കൊറോണ വൈറസ്‌ പാവപ്പെട്ടവരെയും പണക്കാരെയും വേർതിരിച്ച്‌ കാണുന്നില്ലെന്ന്‌ അമേരിക്കൻ പോപ്പ്‌ ഗായിക മഡോണ. പണമുണ്ടെന്നോ പ്രശസ്‌തിയുണ്ടെന്നോ ആരോഗ്യമുണ്ടെന്നോ എവിടെ താമസിക്കുന്നെന്നോ എത്ര വയസ്സുണ്ടെന്നോ എന്നതൊന്നും കൊറോണയ്‌ക്ക്‌ മാനദണ്ഡമല്ലെന്നും പോപ്പ്‌ ഇതിഹാസതാരം പറഞ്ഞു. കൊറോണ എല്ലാവരെയും തുല്യരാക്കി. ഇതുതന്നെയാണ്‌ ഈ മഹാമാരിയുടെ മഹത്വവും അപകടവും.
പാരീസിൽ നടത്തേണ്ട രണ്ട്‌ സംഗീതപരിപാടി കൊറോണ വ്യാപനത്തെത്തുടർന്ന്‌ മഡോണ മാറ്റിവച്ചിരുന്നു. 1995ൽ പുറത്തിറക്കിയ ‘ഹ്യൂമൻ നേച്ചർ’ എന്ന ആൽബത്തിലെ ‘വീ ഓൾ ആർ ഗോയിങ്‌ ഡൗൺ ടുഗെതർ’ (നമ്മളെല്ലാം ഒന്നിച്ച്‌ നൃത്തമാടാൻ പോകുന്നു) എന്ന ഗാനം പങ്കുവച്ചുകൊണ്ടായിരുന്നു മഡോണയുടെ പ്രതികരണം.                                                                 
   
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top