17 January Sunday

കോവിഡ് രോഗിയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020

പ്രതീകാത്മക ചിത്രം

ബാലുശേരി> മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍.  തലക്കുളത്തൂര്‍ എടക്കര വെള്ളാറമ്പത്ത് അശ്വിന്‍ കൃഷ്ണയെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

പിപിഇ കിറ്റണിഞ്ഞെത്തിയ അശ്വിന്‍  ഡോക്ടര്‍ വിളിക്കുന്നുണ്ടെന്നു പറഞ്ഞ് രോഗിയെ കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഉപദ്രവിക്കുകയായിരുന്നു. അശ്വിന്‍ കൃഷ്ണ ബിജെപിയുടെ സജീവ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ പോരാളിയുമാണ്. അത്തോളി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുനില്‍ കുമാറാണ് കേസന്വേഷിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top