തിരുവനന്തപുരം> നവംബര്‍ 9 മുതല്‍ മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. ഗവര്‍ണര്‍ തിരികെ രാജ് ഭവനിലെത്തി.
'' നവംബര്‍ 7ന് നടന്ന പരിശോധനയില്‍ ഞാന്‍ കൊവിഡ് നെഗറ്റീവ് ആയ വിവരം അറിയിക്കാന്‍ സന്തോഷമുണ്ട്. മെഡിക്കല്‍ കോളെജാശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന ഞാന്‍ രാജ് ഭവനില്‍ തിരികെയെത്തി '- അദ്ദേഹം ട്വീറ്റ് ചെയ്തു.
'കൊവിഡ് പോസിറ്റീവ് ആയ നാള് മുതല്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച എല്ലാവര്ക്കും നന്ദി. നിങ്ങളുടെ പ്രാര്‍ഥനയും ആശംസകളും ആ ദിവസങ്ങളില്‍ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു''
'തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, അവരുടെ പ്രവര്‍ത്തനത്തിന് പിന്തുണ നല്കിയ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദി. അങ്ങേയറ്റം വൈദഗ്ധ്യത്തോടെയും സ്നേഹത്തോടെയും കരുതലോടെയുമാണ് എന്നെ അവര്‍ പരിചരിച്ചത് '-റ്റ്വിറ്ററില്‍ ഗവര്‍ണര്‍ പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..