06 October Sunday

കോട്ടയത്ത് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കോട്ടയം > കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടി‍ൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി എ‌‌ട്ടോടെയാണു സംഭവം. ഇവരെ ഏറെ നേരം ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ അയൽവാസികൾ വാതിൽ വെട്ടിപ്പൊളിച്ചപ്പോളിച്ച് നോക്കിയപ്പോഴാണ് . ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top