31 March Tuesday

സൗദി യാത്ര അനിശ്ചിതത്വത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

തിരുവനന്തപുരം> കൊറോണ വൈറസ്  ബാധയെ തുടർന്ന സൗദി അറേബ്യ നിയന്ത്രണം ശക്തമാക്കിയതോടെ ഫാമിലി വിസിറ്റ് വിസകളിൽ പോകാനിരുന്നവരുടെ  യാത്ര രണ്ടാം ദിവസവും മുടങ്ങി. എയർ ഇന്ത്യ, ഒമാൻ എയർ തുടങ്ങിയ വിമാനങ്ങളിൽ പോകാനിരുന്നവർക്കും യാത്ര തുടരാനായില്ല.  32 യാത്രക്കാർക്കാണ് കരിപ്പൂർ വഴിയുള്ള യാത്ര നിർത്തിവയ്ക്കേണ്ടിവന്നത്. എന്നാൽ സൗദി എയറിൽ യാത്ര ബുക്കുചെയ്ത ഇത്തരം വിസയുള്ള യാത്രക്കാർക്ക് യാത്ര അനുവദിച്ചു. സൗദി എയർ ഒഴികെയുള്ള വിമാനക്കമ്പനികളിൽ യാത്രചെയ്യുന്നവർക്ക് നിയന്ത്രണമുള്ളതിനാലാണ് യാത്രക്കാരെ ഇറക്കുന്നതെന്നാണ് കമ്പനികളുടെ വിശദീകരണം

തീർഥാടക നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഉംറ ഗ്രൂപ്പുകൾ ഒന്നുംതന്നെ വെള്ളിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയില്ല.  സ്വന്തം നിലയിൽ തീർഥാടനത്തിന് പോകുന്നവരെയും തിരിച്ചയക്കുകയാണ്. യാത്ര മുടങ്ങിയ ഉംറ തീർഥാടകരുടെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. പിഴകൂടാതെ പുതിയ വിമാന ടിക്കറ്റ് അനുവദിക്കണമെന്ന് യാത്രക്കാരും വിവിധ ടൂർ ഓപറേറ്റർമാരുടെ സംഘടനകളും വിമാന കമ്പനികളോട് ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top