01 April Wednesday

കൊറോണ: 2210 പേർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻUpdated: Sunday Feb 16, 2020

തിരുവനന്തപുരം> കോവിഡ്‌ 19 (കൊറോണ) ബാധിത പ്രദേശങ്ങളിൽനിന്ന്‌ മടങ്ങി എത്തിയ 2210 പേർ സംസ്ഥാനത്ത്‌ നിരീക്ഷണത്തിൽ. ഇവരിൽ 2194 പേർ വീട്ടിലും 16 പേർ ആശുപത്രിയിലുമാണ്‌.415 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചതിൽ 396 എണ്ണം നെഗറ്റീവാണ്‌. ശേഷിക്കുന്നവയുടെ ഫലം വരാനുണ്ട്. ആശുപത്രിയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
 
കാസർകോട്ട്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള  വിദ്യാർഥിയുടെ തുടർ പരിശോധനാ ഫലം നെഗറ്റീവാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥിയെ ഡിസ്‌ചാർജ്‌  ചെയ്യും. എന്നാൽ, വീട്ടിൽ നിരീക്ഷിക്കും. വുഹാനിൽനിന്ന്‌ തിരിച്ചെത്തിയ ഈ വിദ്യാർഥിയിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ സ്ഥീരികരിക്കുകയും പിന്നീട്‌ ആദ്യ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്‌ത  തൃശൂരിലെ വിദ്യാർഥിയും ആശുപത്രിയിൽ തുടരുകയാണ്‌.
ഇയാളുടെ രണ്ടാം തുടർ പരിശോധനാ ഫലം ഔദ്യോഗികമായി ഞായറാഴ്‌ച ലഭിക്കും.

മെഡിക്കൽ ബോർഡ്‌ ചേർന്നശേഷം ഡിസ്‌ചാർജ്‌ ചെയ്യുന്നതിൽ  തീരുമാനമെടുക്കും. ശനിയാഴ്‌ച 111 പേരെ  വീട്ടിലെ നിരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി. 3646 ടെലിഫോൺ കൗൺസലിങ്‌ സേവനം നൽകി.


പ്രധാന വാർത്തകൾ
 Top