05 April Sunday

കൊറോണയില്‍ നിന്നും രക്ഷനേടാന്‍ ജിറാഫിന്റെ വേഷത്തില്‍ യുവതിയെത്തി; സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ബീജിംഗ്> കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷനേടാന്‍ ജിറാഫിന്റെ വേഷം ധരിച്ചെത്തിയ യുവതി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജിറാഫിന്റെ വേഷമണിഞ്ഞ യുവതി ഡോക്ടറോട് കാര്യങ്ങള്‍ ചോദിക്കുന്നതും  മരുന്നുകള്‍ വാങ്ങിക്കുന്നതും വീഡിയോയില്‍ കാണാം.

യുവതി ഓണ്‍ലൈനില്‍ നിന്ന് രണ്ട് ജോഡി ജിറാഫ് വേഷം സ്വന്തമാക്കിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയുടെ പക്കല്‍ ഉണ്ടായിരുന്ന ഫേയ്‌സ് മാസ്‌ക് നശിച്ചതോടെ പുതിയതൊന്ന് വാങ്ങാന്‍ നോക്കിയെങ്കിലും സ്റ്റോക്കുകള്‍ തീര്‍ന്നുപോയതിനാല്‍ വാങ്ങാന്‍ സാധിച്ചില്ല.

അസുഖ ബാധിതരായ തന്റെ കുടുംബാംഗങ്ങള്‍ക്ക് മരുന്ന് വാങ്ങേണ്ടതുമുണ്ടായിരുന്നു. ഇതോടെയാണ്  ഓണ്‍ലൈനില്‍ നിന്നും യുവതി മസ്‌ക് ജിറാഫ് വസ്ത്രം വാങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലമുതല്‍ കാല്‍പാദം വരെ മറഞ്ഞ രീതിയിലാണ് വേഷം.കൂടാതെ മുഖത്തിന്റെ ഭാഗത്ത് പ്ലാസ്റ്റിക് കൊണ്ട് മൂടിയിട്ടുമുണ്ട്.

അതേസമയം, ഇത്തരം വേഷങ്ങള്‍ക്ക് കൊറോണ  അണുബാധയില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും ഉപയോഗശേഷം ഇവ അണുവിമുക്തമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി

 


പ്രധാന വാർത്തകൾ
 Top