27 May Wednesday

കൊറോണ സംശയം: കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കാസര്‍കോട്> കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടതിനെ തുടര്‍ന്നാണ് കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ എന്നിവരെ നിരീക്ഷിക്കുന്നത്.

ദുബായില്‍ നിന്ന് മാര്‍ച്ച് 11ന് പുലര്‍ച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആള്‍ എത്തിയത്.കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎല്‍എമാര്‍ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്.

എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നല്‍കുകയും ചെയ്തിരുന്നതായാണ് സൂചന. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് എംഎല്‍എമാരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top