07 June Sunday

കോവിഡ് 19: ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ മാത്രം പാലിക്കുക ‐വി എസ് സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കാക്കനാട് > കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര,  സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ മാത്രം പാലിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് മറ്റു സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളെ ഔദ്യോഗികമായി സ്വീകരിക്കരുതെന്ന നിർദേശം മന്ത്രി വി. എസ്. സുനിൽകുമാർ  നൽകിയത്.

അടിയന്തര സാഹചര്യങ്ങളിൽ മാത്രം മെഡിക്കൽ കോളേജ് ഉൾപ്പടെ ഉള്ള സ്ഥലങ്ങളിലേക്ക് ആളുകൾ എത്തിച്ചേരാൻ പാടുള്ളു എന്നും മന്ത്രി അറിയിച്ചു. അതിന്റെ ഭാഗമായി മെഡിക്കൽ കോളേജിലെ ഓ. പി യുടെ പ്രവർത്തന സമയം രാവിലെ 8-10 വരെയായി ക്രമീകരിച്ചിട്ടുണ്ട്.

21 വിദേശ പൗരന്മാരുടെ പരിശോധന ഫലമാണ് ഇനി പുറത്ത് വരാൻ ഉള്ളത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ അവരെ ഉടൻ തന്നെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു .

സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനങ്ങൾ കോവിഡ് 19നും മറ്റു രോഗങ്ങൾക്കും ഫലപ്രദമായി വിനിയോഗിക്കാൻ ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രിയുമായി കളക്ടറുടെ ചേംബറിൽ വെച്ച് ഇന്ന് (20.3.2020) ഉച്ചക്ക് 2 മണിക്ക് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു .

മാസ്കുകൾ ഉപയോഗിക്കുന്നവർ നിർമ്മാർജ്ജനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഉപയോഗിച്ച ശേഷം മാസ്കുകൾ കത്തിച്ചു കളയുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം മാസ്ക് ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top