11 July Saturday

എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിൻ കാർട്ടൂൺ മതിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ, വനിത ശിശു വികസന വകുപ്പ്, കേരള കാർട്ടൂൺ അക്കാദമി എന്നിവ സംയുക്തമായി ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാർട്ടൂൺ മതിൽ തീർത്തു. ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ കാർട്ടൂൺ മതിൽ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി കാർട്ടൂൺ മതിൽ ഒരുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സോപ്പ്, മാസ്‌ക്, സാമൂഹ്യ അകലം (എസ്.എം.എസ്.), പൊതുനിരത്തിൽ തപ്പുന്നതിനെതിരെ തുപ്പല്ലേ തോറ്റു പോകും തുടങ്ങിയ ബോധവൽക്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് കാർട്ടൂൺ മതിൽ. ബ്രേക്ക് ദ ചെയിൻ കാമ്പയിൻ കൂടുതൽ വിപുലമാക്കി വൈറസ് വ്യാപനത്തിനെതിരെ പൊതുജനങ്ങളിൽ നല്ല ബോധവൽക്കരണം നടത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

മേയർ കെ. ശ്രീകുമാർ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കാർട്ടൂൺ അക്കാദമി ചെയർമാൻ ഉണ്ണികൃഷണൻ, സാമൂഹ്യ സുരക്ഷ മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കാർട്ടൂണിസ്റ്റുകളായ കൃഷ്ണകുമാർ വട്ടപ്പറമ്പിൽ, ഭരത് മനോജ്, മനോജ് മത്താശ്ശേരി, സിനിലാൽ ഒ. ശങ്കർ, ശാക്കിർ എറവക്കാട്, അനിൽ വേഗ, അബ്ബ വാഴൂർ, പ്രസന്നൻ ആനിക്കാട്, ഇ.പി. പീറ്റർ, വി.ആർ. സത്യദേവ്, പ്രതാപൻ പുളിമാത്ത്, സ്വാതി ജയകുമാർ, എ. സതീഷ്, കെ. ഉണ്ണികൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, രതീഷ് രവി, ഡാവിഞ്ചി സുരേഷ്, സുഭാഷ് കല്ലൂർ, സനീഷ് ദിവാകരൻ, സജീവ് ശൂരനാട്, ഷാജി സീതത്തോട്, സുരേഷ് ഹരിപ്പാട്, മധൂസ്, ടി.എസ്. സന്തോഷ്, പ്രിയരഞ്ജിനി, ദിൻരാജ്, മോഹൻദാസ്, ബൈജു പൗലോസ്, കലേഷ് പൊന്നപ്പൻ, ശിവദാസ് വാസു, എം.എസ്. രഞ്ജിത്ത് എന്നിവർ കാർട്ടൂൺ മതിലിൽ പങ്കാളികളായി.  


പ്രധാന വാർത്തകൾ
 Top