25 May Monday

സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ രോഗമുക്തരായി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

തിരുവനന്തപുരം > കോവിഡ് 19 കേരളത്തില്‍ ഒന്‍പത് പേര്‍ക്ക്കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് നാല് പേര്‍ക്കും കണ്ണൂരില്‍ മൂന്നു പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടു പേര്‍ നിസാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപ്പെട്ടത്.

ചികിത്സയിലിരുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ അഞ്ച് പേരും എറണാകുളത്ത് നാല് പേരും തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് രോഗമുക്തരായത്. ഇതുവരെ 336 ആളുകള്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 263 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 131 പേര്‍ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top