04 August Tuesday

ഇന്ന് 272 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 68 പേർക്ക്, 111 പേർക്ക് രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 68 സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പേർ 157 വിദേശത്ത് നിന്നും, 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട്-15, കാസർഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂർ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം 3, കൊല്ലം 6, പത്തനംതിട്ട 19, ആലപ്പുഴ 4, കോട്ടയം 1, ഇടുക്കി 1, എറണാകുളം 20, തൃശൂർ 6, പാലക്കാട് 23, മലപ്പുറം 10, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.  

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. 1 സിഐഎസ്എഫ് ജവാൻ 1 ഡിഎസ്സി ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനകം 7516 സാംപിളുകൾ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്.

സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽവന്നു. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി. ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99529 പേർ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top