23 November Monday

ജില്ലയിൽ വെള്ളിയാഴ്ച 741 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
ജില്ലയിൽ വെള്ളിയാഴ്ച കോവിഡ്‌ സ്ഥിരീകരിച്ചത്‌ 674  പേർക്ക്. 456 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 198 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 741 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളരുടെ എണ്ണം 12,325 ആയി. 9,512 പേർ വീടുകളിൽ ചികിത്സയിലാണ്‌.

വെള്ളിയാഴ്ച രോഗം ബാധിച്ചതിൽ 15 പേർ ആരോഗ്യപ്രവർത്തകരാണ്‌. ആറ്‌ അതിഥിത്തൊഴിലാളികൾക്കും നാല്‌ പൊലീസ് ഉദ്യോഗസ്ഥർക്കും ഐഎൻഎച്ച്എസിലെ രണ്ടുപേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചി (33), തൃക്കാക്കര (28), തൃപ്പൂണിത്തുറ (28), കളമശേരി (25), എളങ്കുന്നപ്പുഴ (23) എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗികൾ. 1922 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 2605 പേരെ ഒഴിവാക്കി. 29,883 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 28,346 പേർ വീടുകളിലും 66 പേർ കോവിഡ് കെയർ സെന്ററുകളിലും 1471 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 5191 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top