03 August Monday

ഇന്ന് 225 പേർക്ക് കോവിഡ്; 38 പേർക്ക് സമ്പർക്കം വഴി; രോഗമുക്തി നേടിയത് 126 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ 29 പേർക്കും, കാസർഗോഡ് 28 പേർക്കും, തിരുവനന്തപുരം 27 പേർക്കും, മലപ്പുറം 26 പേർക്കും, കണ്ണൂർ 25 പേർക്കും, കോഴിക്കോട് 20 പേർക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂർ ജില്ലകളിൽ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളിൽ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 57 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തർ- 17, ഒമാൻ- 9, ബഹറിൻ- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക- 24, ഡൽഹി- 12, തമിഴ്നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

38 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേർക്കും, കോഴിക്കോട് ജില്ലയിലെ 5 പേർക്കും, കാസർഗോഡ് ജില്ലയിലെ 4 പേർക്കും, എറണാകുളം ജില്ലയിലെ 3 പേർക്കും, മലപ്പുറം ജില്ലയിലെ 2 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 7 ഡി.എസ്.സി. ജവാൻമാർക്കും 2 സി.ഐ.എസ്.എഫ്. ജവാൻമാർക്കും തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്.കാർക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 28 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 11 പേരുടെയും (ഒരുആലപ്പുഴ), പത്തനംതിട്ട (ഒര ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്) ജില്ലകളിൽ നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 7 പേരുടേയും, വയനാട് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3174 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 1,80,939 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,77,995 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2944 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 377 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7461 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,68,218 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5881 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 58,728 സാമ്പിളുകൾ ശേഖരിച്ചതിൽ 56,374 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈൻമെന്റ് സോൺ വാർഡ് 16), തുറവൂർ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോർപറേഷൻ (53), കൊട്ടാരക്കര മുൻസിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കൽ ഹാർബർ), എറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റി (8), കടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുൻസിപ്പാലിറ്റി (28), ആലുവ മുൻസിപ്പാലിറ്റി (ആലുവ മാർക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂർ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂർ ജില്ലയിലെ കടമ്പൂർ (3), കീഴല്ലൂർ (3), കുറ്റിയാട്ടൂർ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ വേങ്ങാട് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 12), ഉള്ളിക്കൽ (വാർഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂർ-നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ153 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top