19 September Sunday

കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ രണ്ട് യുവാക്കള്‍ക്ക് പൊള്ളലേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Jul 11, 2021

താനൂര്‍> കോപ്പ അമേരിക്ക ഫുട്‌ബോള്‍ വിജയം ആഘോഷിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ക്ക് പൊള്ളലേറ്റു. താനാളൂര്‍ തറയില്‍ സ്വദേശികളായ കണ്ണറയില്‍ ഇജാസ്(34) കുറ്റിയേങ്ങല്‍ സിറാജ്(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഏഴരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് സംഭവം.
 
   അര്‍ജന്റീനയുടെ ആരാധകരായ യുവാക്കള്‍ ടീമിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൈയ്യിലുണ്ടായിരുന്ന പടക്കത്തിലേക്ക് തീ പിടിച്ചതാണ് അപകട കാരണം. ബൈക്കിന്റെ സീറ്റും കത്തി നശിച്ചു.

   സിറാജിന് കാലിന്റെ തുടയുടെ ഭാഗത്തും, ഇജാസിന്റെ ശരീരത്തിന്റെ പിറകു വശത്തുമാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top