17 January Sunday

കരുനാഗപള്ളിയിൽ കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി പത്രവിതരണക്കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


കൊല്ലം>  കരുനാഗപ്പള്ളിയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പത്രവിതരണക്കാരനായ തൊടിയൂര്‍ സ്വദേശി യൂസഫാണ് (60) മരിച്ചത്.

ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാര്‍ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാന്‍ സാധിച്ചില്ല. ലോറിക്കടിയില്‍ കുടുങ്ങിയ യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എറണാകുളം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറി റോഡിലെ മീഡിയനും തകര്‍ത്താണ് എതിര്‍വശത്തെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top