22 June Tuesday
637 രൂപ വിലവരുന്ന പത്തിനങ്ങൾ ഉൾപ്പെടുന്ന കിറ്റ്‌ 
200 രൂപയ്‌ക്കാണ്‌ നൽകുന്നത്‌

കൺസ്യൂമർഫെഡിന്റെ കോവിഡ്‌ 
പ്രതിരോധ കിറ്റ്‌ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021

കൺസ്യൂമർഫെഡിന്റെ പ്രതിരോധ കിറ്റ് ചെയർമാൻ എം മെഹബൂബ് വിപണിയിലിറക്കുന്നു


കൊച്ചി
കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മരുന്ന്‌, സാനിറ്റൈസർ, മാസ്‌ക്‌ എന്നിവ ഉൾപ്പെടുന്ന പ്രതിരോധ മെഡിക്കൽ കിറ്റ്‌ കൺസ്യൂമർഫെഡ്‌ വിപണിയിലെത്തിച്ചു. പൊതുവിപണിയിൽ 637 രൂപ വിലവരുന്ന പത്തിനങ്ങൾ ഉൾപ്പെടുന്ന കിറ്റ്‌ 200 രൂപയ്‌ക്കാണ്‌ ജനങ്ങളിലെത്തിക്കുന്നതെന്ന്‌ കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാരസെറ്റമോൾ, മൗത്ത്‌ വാഷ്‌, വൈറ്റമിൻ സി, ബി കോംപ്ലക്‌സ്‌, ഇൻഹെലേഷൻ ടാബ്‌,  ത്രീ പ്‌ളേ മാസ്‌ക്‌, കൈയുറ, എൻ 95 മാസ്‌ക്‌, സാനിറ്റൈസർ, ഒആർഎസ്‌ എന്നിവയാണ്‌ കിറ്റിലുള്ളത്‌. ആദ്യഘട്ടം 78 നീതി മെഡിക്കൽ സ്‌റ്റോറുകൾ വഴിയാണ്‌ വിൽപ്പന. തുടർന്ന്‌ കൺസ്യൂമർഫെഡ്‌ നിയന്ത്രണത്തിൽ പ്രാഥമിക സഹകരണസംഘങ്ങൾ നടത്തുന്ന ആയിരത്തോളം മെഡിക്കൽ സ്റ്റോറുകൾ വഴിയും മെഡിക്കൽ കിറ്റുകൾ നൽകും. കോവിഡ് മുക്തരായവർക്ക്‌ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുതകുന്ന മരുന്നുകൾ ആരോഗ്യവിദഗ്‌ധരുടെ നിർദേശാനുസരണം വിപണിയിലെത്തിക്കുമെന്നും എം മെഹബൂബ്‌ പറഞ്ഞു. 

പ്രതിരോധ കിറ്റിന്റെ ഉദ്‌ഘാടനം കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു. വൈസ്ചെയർമാൻ അഡ്വ. പി എം ഇസ്മയിൽ അധ്യക്ഷനായി. എംഡി ഡോ. എസ്‌ കെ സനിൽ സ്വാഗതവും അഡ്മിനിസ്ട്രേഷൻ മാനേജർ പി കെ അനിൽകുമാർ നന്ദിയും പറഞ്ഞു. പ്രതിരോധ കിറ്റിന്റെ ആദ്യവിൽപ്പന ഗാന്ധിനഗർ നീതി മെഡിക്കൽ സ്റ്റോറിൽ  അഡ്വ. പി എം ഇസ്മയിൽ നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top