15 October Tuesday

കോൺഗ്രസ്‌ ദളിത്‌ 
വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം ; ഡിസിസി പ്രസിഡന്റിന്‌ നൽകിയ പരാതി മുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


തിരുവനന്തപുരം
കോൺഗ്രസ്‌ നേതാക്കൾ  ലൈംഗികാതിക്രമം നടത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ഡിസിസി ജനറൽ സെക്രട്ടറിയായ  ദളിത്‌ വനിതാ നേതാവ്‌.  ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഇവർ എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്‌ നൽകിയ പരാതി മുക്കി. കവളങ്ങാട്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റുമായ സൈജന്റ്‌ ചാക്കോ, മുൻ ബ്ലോക്ക്‌ പ്രസിഡന്റായ എബി എബ്രഹാം,  എന്നിവർക്കെതിരെ ആഗസ്‌ത്‌ 18നാണ്‌ പരാതി നൽകിയതെന്ന്‌ വനിതാ നേതാവ്‌ വെളിപ്പെടുത്തി. 

സൈജന്റ്‌ ചാക്കോ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കൂടെ ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇത്‌ എതിർത്തതിന്റെ വൈരാഗ്യത്തിൽ തന്നെ മോശക്കാരിയായി ചിത്രീകരിച്ചു. ചോദ്യം ചെയ്‌തപ്പോൾ ഭീഷണിപ്പെടുത്തി. മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി എബ്രഹാമും ലൈംഗികച്ചുവയോടെ സംസാരിച്ചു. പട്ടികവിഭാഗത്തിൽപ്പെട്ട താൻ നേതൃസ്ഥാനത്തേക്ക്‌ വരാൻ അർഹതയില്ലാത്തവളാണെന്നും സംവരണത്തിലൂടെ വന്നതാണെന്നും പരിഹസിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയും ജാതിയധിക്ഷേപം നടത്തുകയുംചെയ്‌ത നേതാക്കൾക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം.

ഡിസിസി ഓഫീസിന്റെ ലിഫ്‌റ്റ്‌ കയറുമ്പോൾ കോൺഗ്രസ്‌ നേതാവായ   രാജു കല്ലുമഠത്തിൽ കടന്നുപിടിച്ചു എന്നും ഇവർ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top