03 August Monday

പത്തനംതിട്ട കലഞ്ഞൂരിൽ കോൺഗ്രസ് വിട്ട് നിരവധിപേർ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

കോൺഗ്രസ്‌വിട്ട്‌ സിപിഐ എമ്മിൽ വന്നവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച്‌ സ്വീകരിക്കുന്നു

കൊടുമൺ > കലഞ്ഞൂർ പഞ്ചായത്തിൽ കോൺഗ്രസ്  പ്രവർത്തകരായ 25 ൽ അധികം കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സിപിഐ എം ൽ ചേർന്നു. പുതുതായി പാർട്ടിയിൽ ചേർന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം അണിയിച്ച്‌ സ്വീകരിച്ചു. 

പൂമരുതിക്കുഴി, തട്ടാക്കുടി, സ്വാമിപ്പാലം തുടങ്ങിയ  പ്രദേശങ്ങളിലുള്ളവരാണ്‌  പുതുതായി പാർട്ടിയിലെത്തിയത്. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത  രാഷ്ട്രീയ പ്രസ്ഥാനത്തിൽ തുടരുന്നതിൽ താൽപര്യമില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് വിട്ടതെന്ന് പ്രാദേശിക നേതാക്കളായ സുരാജ്ഭവനിൽ സൂരജും ഹസീന മൻസിൽ ഷഫീഖും പറഞ്ഞു.
 
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം പ്രവർത്തകരെ സമീപിക്കുകയും അതു കഴിഞ്ഞ് തള്ളിക്കളയുകയും ചെയ്യുന്ന രീതിയാണ് കോൺഗ്രസ് തുടരുന്നത്. മഹാമാരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് രോഗം പെരുകി മനുഷ്യൻ മരിച്ചു വീഴാൻ ആഗ്രഹിക്കുന്ന കോൺഗ്രസിന്റെ  സമീപനം തങ്ങളെ ഏറെ വേദനിപ്പിച്ചതായി രാജിവച്ച പ്രവർത്തകർ പറഞ്ഞു. യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് രാജേഷ്, എസ് രഘു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി എൻ സോമരാജൻ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ് കുമാർ, എൻ എം മോഹനകുമാർ, കെ പ്രകാശ് എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top